ശ്രീനഗര്‍: കുപ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഭീകരരുമായി എറ്റുമുട്ടല്‍ നടന്നത്. കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.
അതേസമയം, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരനെ വധിച്ചതായാണ് വിവരം. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ശ്രീനഗറില്‍ നടന്ന ഏറ്റമുട്ടലിലാണ് സൈയ്ഫുള്ള എന്ന ഭീകരനെ വധിച്ചത്. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിരുന്നു.
Content Highlight: Army force killed in Kupwara