അമേരിക്കൻ ജനതക്ക് നന്ദി അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് കമല ഹാരിസ്. ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് കമല ഹാരിസ് പറഞ്ഞു. ഈ ജനാധിപത്യ പ്രക്രിയയിൽ കൂടുതൽ പേരെ എത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോൾ വർക്കർമാരോടും ഞങ്ങൾ കടപെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാകത്തിലേക്കുയർത്തിയ അമേരിക്കൻ ജനതക്ക് നന്ദി എന്നും കമലാ ഹാരിസ് കൂട്ടിച്ചേർത്തു.
ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. കൊവിഡിനെ തോല്‍പ്പിക്കാന്‍, സമ്പദ്ഘടന മെച്ചപ്പെടുത്താന്‍, വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാന്‍, കാലാവസ്ഥ പ്രശ്നങ്ങളെ പരിഹരിക്കാന്‍, രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുര്‍ഘടമാണെന്ന് അറിയാം. പക്ഷേ അമേരിക്ക തയ്യാറാണ്. ജോ ബൈഡനും ഞാനും എന്നും കമല ഹാരിസ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ആണ് കമല ഹാരിസ്. ചരിത്രത്തിലാദ്യമായി വൈസ് പ്രസഡൻ്റ് പദത്തിലെത്തിയ ഇന്ത്യൻ വംശജയും കൂടിയാണ് കമലാ ഹാരിസ്.
Content Highlights; us vice president Kamala Haris address the nation