കോഴിക്കോട്: താമസിക്കാന്‍ അടിസ്താന സൗകര്യങ്ങളില്ലാത്ത, അടച്ചുറപ്പില്ലാത്ത വീട് ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയാകാന്‍ കാരണമായതായി ബാലാവകാശ കമ്മിഷന്‍. വള്ളിയോരത്തെ കരിങ്കല്‍ ക്വാറിക്ക് സമീപമായിരുന്നു കുടുംബം താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വീട് ഇന്ന ബാലവാകാശ കമ്മീഷമന്‍ സന്ദര്‍ശിച്ചിരുന്നു.
താമസിക്കാന്‍ അടച്ചുറപ്പില്ലാത്ത വീട് നല്‍കിയതിന് വീട്ടുടമക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വീടിന്റെ സുരക്ഷിതത്വ കുറവാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടാന്‍ കാരമായതെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് താത്പര്യം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പെണ്‍കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംവിധാനത്തില്‍ താമസ സൗകര്യം ഒരുക്കും. കുട്ടിയുടെ ഇളയ സഹോദരങ്ങള്‍ ബന്ധു വീട്ടില്‍ സുരക്ഷിതരാണെന്നും ബാലവകാശ കമ്മീഷന്‍ അറിയിച്ചു
Content Highlight: Child Welfare Commission on Balussery POCSO case