ജനുവരി ഒന്ന് മുതൽ എല്ലാ നാല് ചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Made Mandatory For All Four Wheelers FroFastagm 2021 January 1

2021 ജനുവരി ഒന്ന് മുതൽ രാജ്യത്തെ നാല് ചക്ര വാഹനങ്ങളിൽ ഫാസടാഗ് നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഡിജിറ്റൽ രൂപത്തിലുള്ള ടോൾ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ജനുവരി മുതൽ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിർബന്ധമാക്കിയത്. മുൻപ് പുതിയ വാഹനങ്ങളിൽ മാത്രമാണ് ഈ സംവിധാനം നൽകിയിരുന്നത്. ഈ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ 2017 ഡിസംബർ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നൽകണം. 2017 ഡിസംബർ ഒന്ന് മുതൽ നിരത്തുകളിൽ എത്തിയിട്ടുള്ള വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു.

പുതിയ നിർദേശം അനുസരിച്ച് പഴയ വാഹനത്തിൽ നൽകുന്നതോടൊപ്പം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസടാഗ് നിർബന്ധമാണ്. നാഷ്ണൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നത്. ഇതോടൊപ്പം 2021 ഏപ്രിൽ മാസം മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ട് ഇൻഷുറൻസ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇതിനായി ഫാസ്ടാഗ് വിവരങ്ങൾ ഉൾപെടുത്താൻ സാധിക്കുന്ന രീതിയിൽ ഇൻഷുറൻസ് ഫോമിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

പൂർണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോൾ പ്ലാസകളിലെ തിരക്ക് കുറക്കാൻ സാധിക്കുമെന്നും വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നു പോകാൻ കഴിയുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം അടക്കുന്നതിനുള്ള സംവിധാനമാണിത്. പ്രീ പെയ്ഡ് സിം കാർഡ് പോലെയാണ് ഫാസ്ടാഗിന്റെ പ്രവർത്തനം. നാഷ്ണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.

Content Highlights;  Made Mandatory For All Four Wheelers FroFastagm 2021 January 1