വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വേല്‍ മുരുകന്റെ ബന്ധുക്കള്‍

കല്‍പ്പറ്റ: വയനാട് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പൊലീസിന്റെ വാദം അംഗീകരിക്കാതെയാണ് കുടുംബം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവം വ്യാജ ഏറ്റുമുട്ടലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി. വേല്‍മുരുകന്റെ സമീപത്തുനിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ്. രണ്ട് ബുള്ളറ്റുകളും നാല്‍പ്പതോളം മുറിവുകളുമാണ് വേല്‍മുരുകന്റെ ശരീരത്ത് നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

Content Highlights: Maoist Velmurugan’s relatives approaches Court, Demands Judicial Enquiry