ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) റെയ്ഡ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് താരത്തിന്റെ വീട്ടിൽ തിരച്ചിലിനെത്തിയത്. അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ് നടന്നത്. മുൻപ് അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കലിൽ നിന്നും ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടുകയും ചെയ്തിരുന്നു.
ഇയാൾക്ക് രാജ്യന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടിൽ നിന്നും ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ഫിരോസിന്റെ ഭാര്യ ഷബാനയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഫ്ളാറ്റിൽ നിന്നും പത്ത് കിലോയോളം മയക്കു മരുന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
Content Highlights; Narcotics Control Bureau raids Arjun Rampal’s Houses In Mumbai