ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീന് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല; വിദേശത്ത് നിന്നും വരുന്നവർക്ക് പുതിയ ഇളവുകളുമായി കേന്ദ്രം

new quarantine protocol

വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വറന്റൈൻ ആവശ്യമില്ലെന്ന് പുതിയ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കാണ് പുതിയ നിർദേശം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിമാന യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റാവാണെങ്കിൽ നാട്ടിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല.

എന്നാൽ ആർടിപിസിആർ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരിൽ അതിന് സൌകര്യമുള്ള എയർപോർട്ടുകളിൽ പരിശോധന നടത്താവുന്നതാണ്. അത്തരത്തിൽ നെഗറ്റീവ് ആകുന്ന ആളുകൾക്കും ക്വാറന്റൈൻ ഒഴിവാക്കും. നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റില്ലെങ്കിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റിയൂഷ്ണൽ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വിധേയമാകണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ കൊവിഡ് പ്രോട്ടോക്കോളിൽ വ്യക്തമാക്കുന്നുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും ന്യൂഡൽഹി എയർപോർട്ടിൽ 72 മണിക്കൂർ മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങൾ, അച്ഛനമ്മമാരോടും പത്തു വയസ്സുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ ഇവർക്കും 14 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കും.

Content Highlights; new quarantine protocol