ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൻ്റെ എല്ലാ മത്സരങ്ങളും ഇനി ആമസോൺ പ്രെെമിൽ; ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കി ആമസോൺ പ്രെെം

Amazon Prime Video forays into live sports; bags India rights for Amazon Prime Video

ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി ആമസോൺ പ്രെെം. ന്യൂസിലൻഡ് പുരുഷ-വനിത ടീമുകളുടെ എല്ലാ മത്സരങ്ങളും ഇനി ആമസോണാവും ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും ആമസോണും ഇക്കാര്യത്തിൽ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ബോർഡുമായി കരാറിലെത്തുന്ന ഇന്ത്യയിലെ  ആദ്യ സ്ട്രീമിങ് സർവിസായി ആമസോൺ പ്രെെം മാറി.

പ്രെെം സംപ്രേഷണാവകാശം ഏറ്റെടുത്തതോടെ ടെലിവിഷനിൽ മത്സരം കാണുന്ന പതിവിന് അവസാനമാവും. 2021 മുതൽ 2026 വരെയാണ് കരാറിൻ്റെ കാലയളവ്. 2022ലെ ന്യൂസിലൻഡ് പര്യടനവും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ  ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്ട്രീമിങ് സേവനങ്ങൾക്കപ്പുറം ആളുകൾ ടെലിവിഷൻ കാഴ്ചയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ മത്സരങ്ങൾക്ക് കാഴ്ചക്കാർ കുറയുമെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. 

content highlights: Amazon Prime Video forays into live sports; bags India rights for Amazon Prime Video