നാല്പതു കഴിഞ്ഞ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സൌജന്യ വൈദ്യ പരിശോധന ഉറപ്പാക്കുന്നതിനായി പുതിയ ചട്ടം വരുന്നു

osh code free medical check-up for all employees

നാല്പതു കഴിഞ്ഞ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സൌജന്യ വൈദ്യ പരിശോധന ഉറപ്പാക്കാൻ ചട്ടം വരുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപെട്ട് പാർലമെന്റ് കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ നിയമത്തിന്റെ (ഒ.എസ്.എച്ച്) കരടു ചട്ടത്തിലാണ് ഈ വ്യവസ്ഥ കൊണ്ടു വരുന്നത്. ഓരോ വർഷവും ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തൊഴിലുടമ അതിനുള്ള സൌകര്യമൊരുക്കി കൊടുക്കേണ്ടതാണ്.

ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും സൌജന്യ വൈദ്യ പരിശോധന നടത്തുന്നില്ല. ഇതിനായി നിയമത്തിന്റെ കരട് ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും. എല്ലാ മേഖലയിലേയും തൊഴിൽ സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാണ്. ഏപ്രിൽ ഒന്നിന് നാല് പുതിയ തൊഴിൽ കോഡുകളും പ്രാബല്യത്തിലാക്കാനാണ് ആലോചന.

Content Highlights; osh code free medical check-up for all employees