മെെസൂരിൽ കല്യാണത്തിന് മുന്നോടിയായി നടത്തിയ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം. കാവേരി നദിയിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും മുങ്ങിമരിച്ചത്. ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് മരണപ്പെട്ടത്. ഫോട്ടോഷൂട്ടിനായി കാവേരി നദിയുടെ തലക്കാട് എത്തിയ ഇവർ റിസോർട്ടിൽ നിന്ന് ഷൂട്ടിനായി ബോട്ട് ആവശ്യപ്പെട്ടിട്ട് ലഭിക്കാത്തതിനെതുടർന്ന് വള്ളം സംഘടിപ്പിച്ച് പുഴയിലേക്ക് പോവുകയായിരുന്നു.
വഞ്ചിക്കാരനും രണ്ട് ബന്ധുക്കളും ഫോട്ടോഗ്രാഫറും ഇവരോടൊപ്പം ഉണ്ടായിരുന്നു. വഞ്ചിക്കാരനോടൊപ്പം വള്ളത്തിലിറങ്ങിയ വരനും വധുവും 15 മീറ്ററോളം മുന്നോട്ട് നീങ്ങി. വരൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വള്ളം മറിയാൻ ഇടയാകുകയും ഇവർ നദിയിലേക്ക് വീഴുകയുമായിരുന്നു. ഇരുവർക്കും നീന്താൻ അറിയില്ലായിരുന്നു. വഞ്ചിക്കാരൻ നീന്തി രക്ഷപ്പെട്ടു. നവംബർ 22നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്.
content highlights: Pre-wedding photoshoot turns tragic as couple drowns in Mysuru river