മകൾ അലംകൃതയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ നടൻ പൃഥ്വിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെയാണ് ഇരുവരും രംഗത്ത് വന്നത്. അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥ്വിരാജും ഭാര്യ സുപ്രിയുമാണെന്നും ബയോയിൽ പറയുന്നുണ്ട്. 6 വയസുള്ള ഞങ്ങളുടെ മകൾക്ക് ഇപ്പോൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും പ്രായമാകുമ്പോൾ അവൾക്കത് സ്വയം തീരുമാനിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിഷയം പങ്കുവെച്ചത്.
‘ഈ വ്യാജ പ്രൊഫെെലിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ആവശ്യമുള്ളതായി തോന്നുന്നില്ല. പ്രായമാകുമ്പോൾ അവൾക്കത് സ്വയം തീരുമാനിക്കാം. ഇതിനാൽ ദയവായി ഈ വ്യാജ പ്രൊഫെെലിന് ഇരയാകരുത്’. എന്നാണ് ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. അല്ലിയുടെ ചിത്രമാണ് പ്രൊഫെെലായി നൽകിയിട്ടുള്ളത്.
content highlights: Prithviraj and Supriya against the fake Instagram account of her daughter