റഷ്യൻ സെെനിക ഹെലികോപ്റ്റർ അർമേനിയയിൽ വെടിവെച്ചിട്ടു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അർമേനിയൻ അതിർത്തിയിൽ അസർബെെജാനാണ് വിമാനം വെടിവെച്ചിട്ടത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മാപ്പ് പറഞ്ഞ് അസർബെെജാൻ രംഗത്തുവന്നിട്ടുണ്ട്.
അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി അസർബെെജാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെെകൊണ്ട് വിക്ഷേപിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് എംഎ-24 ഹെലികോപ്റ്റർ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
content highlights: Russian Military Helicopter Shot Down, 2 Dead; Azerbaijan Says Sorry