ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളുടെ മാത്രം സാമ്മിധ്യത്തിലായിരിക്കും മരമാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് ഒരാഴ്ച്ചത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാര്‍ പദവി വഹിച്ച വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ബഹ്റൈന്‍ 1971ല്‍ സ്വാതന്ത്ര്യം നേടുന്നതിന് ഒരു വര്‍ഷക്കാലം മുമ്പ് മുതല്‍ രാജ്യത്തിന്റെ അധികാര പദവിയിലേറിയ വ്യക്തിയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന്. 84 വയസായിരുന്നു.
Content Highlight: Bahrain prime minister Khalifa bin Salman dies


