തിരിച്ചുവരവിന് ഒരുങ്ങി ശ്രിയ ശരൺ; ആന്തോളജി ചിത്രം ഗമനം ട്രെയിലർ

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ആന്തോളജി ചിത്രം ഗമനത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗായിക ശെെലപുത്രി ദേവി ആയിട്ടാണ് ചിത്രത്തിൽ നിത്യ മേനോൻ എത്തുന്നത്. കർണാടിക് സംഗീതജ്ഞയായുള്ള നിത്യയുടെ മേക്ക് ഓവർ നേരത്തെ തന്നെ ആരാധകരിൽ ഇടംപിടിച്ചിരുന്നു. 

വളരെ ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ ശ്രിയ ശരൺ എത്തുന്നത്. താരത്തിൻ്റെ തിരിച്ചുവരവുകൂടിയാണ് ചിത്രം. ശിവ കണ്ടുകുറി, സുഹാസ്, പ്രിയങ്ക ജവാൽക്കർ, രവി പ്രകാശ്, ചാരുഹാസൻ, ഇന്ദു ആനന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംവിധായകനായ സുജാന റാവു തന്നെയാണ് ചിത്രത്തിൻ്റ കഥയും തിരക്കഥയും ഒരുക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ

content highlights: Gamanam trailer looks promising: Pawan Kalyan launches it on the sets of Vakeel Saab