തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജൻ്റ്; ട്വിറ്ററിൽ ട്രെൻഡിംഗായി ഷെയിം ഓൺ ഇലക്ഷൻ കമ്മീഷൻ ഹാഷ്ടാഗ്

ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിംഗായി ഷെയിം ഓൺ ഇലക്ഷൻ കമ്മീഷൻ. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിം ഓൺ ഇലക്ഷൻ കമ്മീഷൻ എന്ന ഹാഷ്ടാഗുമായി നിരവധി പേർ രംഗത്തുവന്നത്. 

ജനങ്ങൾ ആരെ പിന്തുണയ്ക്കുന്നു എന്നതിന് പ്രസക്തിയില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ പിന്തുണയ്ക്കുന്നത് തുടരും എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. ബിജെപിയും ജെഡിയുവുമായുള്ള സഖ്യം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബിജെപി, ജെഡിയു, ഇലക്ഷൻ കമ്മീഷൻ എന്നിവർ സംഖ്യമുണ്ടാക്കിയപ്പോൾ തെരഞ്ഞെടുപ്പ് വിജയിച്ചു എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജൻ്റാണ്. കോൺഗ്രസ് തോറ്റത് തെരഞ്ഞെടുപ്പ് കമ്മീഷനും ഇവിഎമ്മും കാരണമാണ്. പണവും അധികാരവും ഉണ്ടെങ്കിൽ എന്താണ് സാധ്യമാവാത്തത്. ഇസിഐ എന്നാൽ ഇലക്ഷൻ ചീറ്റർ ഓഫ് ഇന്ത്യയാണെന്നുമാണ് ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത്. 

 

content highlights: Twitterati take hilarious jibes at that trending ‘ Shame on Election Commission’