രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപെട്ട വിവാദങ്ങൾ നടക്കുന്നതിനിടെ മധുരൈയിൽ വിജയ് ആരാധക സംഘടനയായ ദ വിജയ് മക്കൾ ഇയക്കം സമ്മേളനം സംഘടിപ്പിച്ചു. വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ് ആരാധകരോട് ആ പാർട്ടിയിൽ ചേരരുതെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മധുരൈയിൽ വിജയ് ആരാധകരുടെ സമ്മേളനം സംഘടിപ്പിച്ചത്. വിജയിക്ക് കളങ്കം വരുന്ന പ്രവർത്തികൾ ചെയ്യില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കില്ലെന്നും അവർ പ്രതിജ്ഞ ചെയ്തു. വിജയിയുടെ പിതാവ് തങ്ങൾക്ക് പിതാവിനെ പോലെയാണ് എന്നാൽ വിജയിയുടെ നേതൃത്വത്തിൽ അല്ലാത്ത ഒരു പാർട്ടിയിലും ഭാഗമാകില്ലെന്നും അവർ വ്യക്തമാക്കി.
Content Highlights; Vijay fans pledge to stay away from party started by a Chandrashekhar