അപവാദ പരാമർശം; ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

bhagya Lakshmi complaint against shanthivila dhinesh

ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തനിക്കെതിരെ അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചു കൊണ്ടാണ് പരാതി നൽകിയത്. പരാതിയിൽ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.

യൂട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേകഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Content Highlights; bhagya Lakshmi complaint against shanthivila dhinesh