വ്യാജ സാനിറ്റൈസർ വ്യാപകം; ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ

fake sanitizer worth Rs 5 lakh was seized in six months

കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകളാണ് ഡ്രഗ്സ് കൺട്രാൾ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് സാനിറ്റൈസർ വിൽക്കാൻ അനുമതി വേണ്ടെന്നതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാജ സാനിറ്റൈസറുകൾ എത്തുന്നുണ്ട്. കൂടാതെ വ്യാജ സാനിറ്റൈസറുകൾ ശരീരത്തിൽ നിരവധി പാർശ്വഫലം ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വിപണിയിൽ പലയിടത്തായി വിൽപ്പനക്ക് വെച്ച 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. നിർമ്മിക്കുന്ന ഫാക്ടറിയുടെ പേരും വാച്ച് നമ്പറും ലൈസൻസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഒന്നും തന്നെ രേഖപെടുത്തിയിട്ടില്ല. ലേബലിലുള്ള നിറമല്ല അകത്തെ സാനിറ്റൈസറിനും ഉള്ളത്.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം രൂപയുടെ സാനിറ്റൈസറുകൾ പിടിച്ചെടുത്തത്. കണ്ണൂർ, കൂത്തുപറമ്പ്, മലപ്പുറം എന്നിവിടങ്ങളിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമ്മിക്കുന്ന യൂണിറ്റുകളും പൂട്ടി സീൽ ചെയ്തു.

Content Highlights; fake sanitizer worth Rs 5 lakh was seized in six months