കെ എം ബഷീർ മരണം; ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ

investigation team says that visuals on km Basheer death are not available

കെ എം ബഷീർ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ കോടതിയിൽ നൽകിയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. കേസുമായി ബന്ധപെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപെട്ടിരുന്നു.

ഈ രേഖകൾ കൈമാറുന്നതിനായി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകിയിതിന് പിന്നാലെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കുന്നതിനായി കാല താമസമെടുക്കുന്നതാണ്.

Content Highlights; investigation team says that visuals on km Basheer death are not available