മനാമ: അന്തരിച്ച ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ ഭൗതിക ശരീരം സംസ്കരിച്ചു. കിരീടവകാശിയും പുതിയ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും മുതിര്‍ന്ന രാജകുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി.
റിഫയിലെ ഹുനൈനിയ ഖബര്‍സ്ഥാനിലായിരുന്നു സംസ്കാരം. രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ശൈഖ് ഈസ ബിന്‍ സല്മാന് മോസ്കില്‍ സംസ്കാര പ്രാര്‍ത്ഥനയും നടത്തി.
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 84 വയസ്സുള്ള അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവുമധിക കാലം ഭരണത്തിലിരുന്ന വ്യക്തിയെന്ന പദവിക്ക് അര്‍ഹനാണ്. പ്രധാനമന്ത്രിയോടുളള ആദര സൂചകമായി രാജ്യത്ത് ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: Bahrain PM laid to rest