നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷിൻ്റെ സെക്രട്ടറിയെന്ന് കോടതിയിൽ പൊലീസ്

Bekal police filed a report at court against Ganesh's office secretary over threatening the witness

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറാണെന്ന് കോടതിയിൽ പൊലീസ് അറിയിച്ചു. പ്രദീപ് കുമാറിൻ്റെ പങ്കാളിത്തം വ്യക്തമാക്കി ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻലാലിനെ മൊഴിമാറ്റാൻ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 2020 ജനുവരി 24,28 തീയ്യതികളിൽ ഫോണിൽ വിളിച്ച് സമ്മർദ്ദം ചെലുത്തി. കൂടാതെ 24, 25 തീയതികളിൽ ഭീഷണി സന്ദേശവും അയച്ചു. എന്നിട്ടും മൊഴിമാറ്റത്തിന് സന്നദ്ധമാകാത്തതിനെ തുടർന്ന് ബന്ധുക്കളെ കണ്ട് സമ്മർദ്ദം ചെലുത്തുകയായിരുന്നു.

തൃക്കണ്ണാത്തറയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ കാണാൻ പറ്റാത്തതിനെ തുടർന്ന് വിപിൻ്റെ അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വക്കീൽ ഗുമസ്തനാണെന്ന് പറഞ്ഞ് മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. സെപ്റ്റംബർ 26ന് മാപ്പുസാക്ഷി പൊലീസിന് പരാതി നൽകി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ചാണ് പ്രദീപാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. ഗഷേണ്കുമാറിൻ്റെ ഓഫീസ് സെക്രട്ടറി ആണെന്ന് തെളിഞ്ഞതോടെ സംഭവത്തിന് പിന്നിൽ വൻ ഗൂഡാലോചനയാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.  നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിൻ്റെ സഹതടവുകാരനായിരുന്ന വ്യക്തിയാണ് വിപിൻലാൽ. 

content highlights: Bekal police filed a report at court against Ganesh’s office secretary over threatening the witness