സെല്ലിലും ബാത്റൂമിലും ഉൾപ്പെടെ ക്യാമറകൾ വെച്ചു; ഗുരുതര ആരോപണവുമായി മുൻ പാക്ക് പ്രധാനമന്ത്രിയുടെ മകൾ നവാസ് മറിയം

Cameras Were Installed In My Jail Cell, Bathroom: Nawaz Sharif's Daughter

ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ അധികൃതർ സെല്ലിലും ബാത്റൂമിലും ക്യാമറ വെച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിൻ്റെ മകൾ മറിയം. ചൌധരി ഷുഗർ മിൽ കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായപ്പോഴാണ് ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായതെന്നും മറിയം പറഞ്ഞു. പിഎംഎൽഎൻ വെെസ് പ്രസിഡൻ്റാണ് മറിയം. രണ്ട് തവണ താൻ ജയിലിൽ കിടന്നു. സ്ത്രീയായ ഞാൻ നേരിട്ട കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അവർക്ക് പുറത്ത് മുഖം കാണിക്കാനുള്ള ധെെര്യം ഉണ്ടാവില്ലെന്നും മറിയം പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മുറിയിൽ അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിൻ്റെ മുന്നിൽവെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്യാൻ അവർക്ക് കഴിഞ്ഞത് പാക്കിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും മറിയം പറഞ്ഞു. പാക്കിസ്ഥാനിലല്ല എവിടെയാണെങ്കിലും ഒരു സ്ത്രീയും ദുർബലയല്ലെന്നും അവർ വ്യക്തമാക്കി. ചൌധരി ഷുഗർ മില്ലിൻ്റെ 7 മില്യൺ രൂപ മൂല്യമുള്ള ഷെയറുകൾ 2008 ൽ മറിയം നവാസ് അനധികൃതമായി തൻ്റെ പേരിലാക്കുകയും പിന്നീട് അബ്ബാസ് ഷെറീഫിൻ്റെ പേരിലേക്ക് മാറ്റിയെന്നുമാണ് കേസ്. എന്നാൽ കേസ് രാഷ്ട്രീയ വെെരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ചതാണെന്നാണ് മറിയത്തിൻ്റേയും പിഎംഎൽഎൻ പാർട്ടിയുടേയും വാദം.  

content highlights: Cameras Were Installed In My Jail Cell, Bathroom: Nawaz Sharif’s Daughter