കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇടത് മുന്നണി കൺവീനർ എ വിജര രാഘവനാണ് പകരം ചുമതല നൽകിയത്. ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.
കോടിയേരിയുടെ സ്ഥാനമൊഴിയൽ കേന്ദ്ര കമ്മിറ്റിയും പിബിയും അംഗീകരിച്ചിട്ടുണ്ട്. തദ്ധേശ തിരഞ്ഞെടുപ്പ് അടക്കമുള്ള നിർണ്ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറി നിൽക്കാൻ തീരുമാനിക്കുന്നത്. നേരത്തെ കോടിയേരി ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല.
പകരം സെക്രട്ടറിയേറ്റ് സെന്റർ കൂട്ടായി ചുമതല വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. മകൻ ബിനീഷ് കോടരിയേരി മയക്കു മരുന്നുമായി ബന്ധപെട്ട സാമ്പത്തിക ഇടപാട് കേസിൽ ജയിലിലായതിന് പിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയൽ.
Content Highlights; Kodiyeri Balakrishnan step back from CPM state secretary