നസ്രിയ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. താരത്തിൻ്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായി എത്തുന്നത് നാനിയാണ്. വിവേക് ആത്രേയ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് നവംബർ 21ന് പ്രഖ്യാപിക്കും. ഒരു മ്യൂസിക്കൽ റോമാൻ്റിക് കോമഡി ഴോണറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നസ്രിയയെയും നാനിയേയും ഡ്രീം കോമ്പോ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സംവിധായകൻ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചത്.
ദീപാവലിയിൽ തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് ഞങ്ങൾ നസ്രിയയെയും സ്വാഗതം ചെയ്യുന്നുവെന്നും ഇവർ ഒന്നിക്കുന്ന ആകാംക്ഷയിലാണ് താനെന്നും വിവേക് കുറിച്ചു. സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മെെത്രി മൂവി മേക്കേഴ്സ് ആണ്. ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിൻ്റെ ആവേശത്തിലാണ് താനെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നസ്രിയ പറഞ്ഞു. മലയാളത്തിലിറങ്ങിയ ട്രാൻസ് ആണ് നസ്രിയയുടെ റിലീസ് ചെയ്ത അവസാന ചിത്രം.
Content highlights: Nani and Nazriya Nazim Fahadh team up for the first time for a film with Vivek Athreya