അടുത്ത ആഴ്ച്ച ലോകമെമ്പാടും ഉല്‍ക്കാവര്‍ഷം; മണിക്കൂറില്‍ 50,000 ഉല്‍ക്ക വരെ കാണാമെന്ന് വാന നിരീക്ഷകര്‍

നവംബര്‍ 16 മുതല്‍ 17 രാത്രി വരെ ലോകമെമ്പാടും ലിയോണിഡ് ഉല്‍കാവര്‍ഷം ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍. ഓരോ അഢ്ച് മിനിറ്റിലും ഒരു ഉല്‍ക്കാവര്‍ഷം പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഉല്‍ക്ക വര്‍ഷിക്കുന്ന സമയത്ത് ചന്ദ്രന് അഞ്ച് ശതമാനം മാത്രം പ്രകാശമുള്ളതിനാല്‍ വര്‍ഷാവസാനത്തിലേതിനേക്കാള്‍ വ്യക്തമായ ദൃശ്യമാകുമെന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍.

ലിയോ നക്ഷത്രസമൂഹത്തില്‍ നിന്ന് ഉല്‍ക്കകള്‍ ഉയര്‍ന്നുവരുന്നതായി തോന്നുന്നതിനാലാണ് ലിയോണിഡ് എന്ന് ഈ ഉല്‍ക്കാവര്‍ഷത്തിന് പേര് ലഭിച്ചത്. ഓരോ 33 വര്‍ഷത്തിലും, ലിയോണിഡ് ഉല്‍ക്കാവര്‍ഷം ഉല്‍ക്കകളുടെ കൊടുങ്കാറ്റുമായി എത്തുന്നു, മണിക്കൂറില്‍ ആയിരത്തിലധികം നക്ഷത്ര സ്ഫോടനങ്ങള്‍ സംഭവിക്കും. 2034 ല്‍ ‘ലിയോണിഡ് കൊടുങ്കാറ്റില്‍’ മണിക്കൂറില്‍ 2,000 ഉല്‍ക്കകള്‍ വരെ കാണാന്‍ നിരീക്ഷകര്‍ക്ക് അവസരമുണ്ടെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു.

ഉല്‍ക്കകള്‍ സെക്കന്‍ഡില്‍ 44 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. ബഹിരാകാശത്തെ ഏറ്റവും വേഗതയേറിയവയാണിതെന്നാണ് പഠനം. എല്ലാ നവംബറിലും ഇതു സംഭവിക്കുന്നത് ധൂമകേതു ഭൂമിയുടെ ഭ്രമണപഥം മുറിച്ചുകടക്കുമ്പോഴാണ്. നമ്മുടെ ഗ്രഹം ധൂമകേതുവിന്റെ ഭ്രമണപഥത്തിലേക്ക് കടക്കുമ്പോള്‍, അത് അവശിഷ്ട പാതകളിലൂടെ കടന്നുപോകുമ്പോള്‍ ഉല്‍ക്കകളും നമ്മുടെ അന്തരീക്ഷവുമായി കൂട്ടിയിടിക്കും.

തെരുവി വിളക്കുകളില്‍ നിന്ന് അകലെയുള്ള പ്രദേശമാണ് ദൃശ്യം കാണാന്‍ തെരഞ്ഞെടുക്കേണ്ടത്.

Content Highlight: Two meteor showers are bringing shooting stars and fireballs to the night sky this week