സ്ത്രീ സുരക്ഷയിൽ എല്ലാവരേയും പോലെ ഞാനും ആശങ്കപെടുന്നുണ്ട്; പീഢന പരാതിയിൽ പ്രതികരിച്ച് ബോളിവുഡ് താരം വിജയ് രാസ്

Vijay Raaz responds to molestation charges, says his reputation has been tarnished

തനിക്കെതിരായ പീഢന പരാതിയിൽ പ്രതികരിച്ച് ബോളിവുഡ് താരം വിജയ് രാസ്. അന്വേഷണത്തിന് മുമ്പ് തന്നെ കുറ്റക്കാരനാണെന്ന് വിധി എഴുതുകയാണെന്നും പരാതിയുടെ പേരിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും വിജയ് രാസ് പറഞ്ഞു. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.

“21 വയസ്സുള്ള മകൾ എനിക്കുണ്ട്, സ്ത്രീ സുരക്ഷയിൽ എല്ലാവരേയും പോലെ തന്നെ ഞാനും ആശങ്കുപെടുന്നുണ്ട്. അന്വേഷണം പൂർത്തിയാകും മുൻപ് , സത്യാവസ്ഥ പുറത്തു വരുന്നതിന് മുൻപ് എന്നെ കുറ്റക്കാരനാക്കുന്നു. ഈ കാര്യം പറഞ്ഞ് വരാനിരിക്കുന്ന ചിത്രങ്ങളിൽ നിന്നും എന്നെ ഒഴിവാക്കുന്നു. കരാർ ഒപ്പുവെച്ച ചിത്രങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത് മാനസികമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 23 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. സിനിമ വളരെ അപകടകരമായ സ്ഥലം തന്നെ. തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്” എന്നാണ് വിജയ് രാസ് പറഞ്ഞത്.

സഹപ്രവർത്തക നൽകിയ പീഢന പരാതിയിൽ വിജയ് രാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് സംഭവം. മധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ആണ് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതി വിജയ് പീഡിപ്പിച്ചെന്ന് കാണിച്ചു കൊണ്ട് പരാതി നൽകിയത്.

Content Highlights; Vijay Raaz responds to molestation charges, says his reputation has been tarnished