നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ദീപാവലി ആഘോഷം; രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വാഹന ഗതാഗതങ്ങള്‍ പുനഃസ്ഥാപിച്ചതോടെ രൂക്ഷമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേക്ക്. ദിപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങള്‍ അത് പാലിക്കാത്താണ് വായു മലിനീകരണം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കൃഷികള്‍ അഗ്നിക്കിരയാക്കിയതോടെ രാജ്യ തലസ്ഥാനത്ത് കണ്ടു വന്നിരുന്ന മൂടല്‍ മഞ്ഞ് പോലുള്ള ആവരണം ഇന്നലെ രാത്രി പടക്കങ്ങള്‍ കൂടി ഉപയോഗിച്ചതോടെ വര്‍ദ്ധിക്കുകയായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വായു നിലവാരം വളരെ മോശം അവസ്ഥയിലാണെന്ന് സഫാറിന്റെ (സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്) റിപ്പോര്‍ട്ട്.

അതേസമയം, വായു നിലവാരം വളെ മോശം വിഭാഗത്തിലാണ് ഉത്തര്‍ പ്രദേശിലെ നോയിഡയലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃഷി നിലങ്ങള്‍ കത്തിച്ചതു മൂലം നേരത്തെ മുതല്‍ വായു മലിനീകരണം നേരിട്ടിരുന്ന പ്രദേശത്ത് ദീപാവലി ആഘോഷങ്ങളും പടക്കങ്ങള്‍ പൊട്ടിച്ചതും വന്‍ തിരിച്ചടിയാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും വായു ഗുണ നിലവാരത്തില്‍ വന്‍ തിരിച്ചടിയാണ് സംസ്ഥാനങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വായു വളരെ ശുദ്ധമായിരുന്നു. എന്നാല്‍ വാഹന ഗതാഗതം പുനഃസ്ഥാപിച്ച് വെറും മാസങ്ങള്‍ക്കുള്ളിലാണ് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നത്.

Content Highlight: Delhi-NCR air quality turns severe after Diwali as people defy firecracker ban