കൊവിഡ് രോഗിക്കെതിരെ പീഢന ശ്രമം; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

hospital employee suspended for abuse woman in Kozhikode

കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ പീഢിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിനെ തുടർന്നാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടയാണ് സംഭവം നടന്നത്. ഡോക്ടറേ കാണിക്കാനാണെന്ന പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടു പോയി ജീവനക്കാരൻ പീഢിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തെ സെക്യൂരിറ്റി ജീവനക്കാരനെതിരേയും യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു. രജിസ്റ്ററിൽ നിന്ന് പേരും വിവരങ്ങളും ശേഖരിച്ച് ശല്യപെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. എന്നാൽ നടപടി അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അത്തോളി പോലീസ് ഇന്ന് മൊഴിയെടുക്കും. രോഗിയുടെ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights; hospital employee suspended for abuse woman in Kozhikode