കോഴിക്കോട് കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിൻ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിലെ നാലാം നിലയിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴ്യാഴ്ചയാണ് പരാതിക്കാരിയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ആശുപത്രിയിലെ രജിസ്റ്ററിൽ നിന്ന് യുവതിയുടെ നമ്പർ ശേഖരിച്ച അശ്വിൻ അശ്ലീല ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനെതിരെ യുവതി ഡോക്ടർന്മാർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് പീഡനശ്രമം നടന്നത്.
യുവതിയുടെ മാതാപിതാക്കളേയും ഇതേ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തിരുന്നു. പിതാവ് ഹൃദ്രോഹി ആയതിനാൽ മാതാവിനൊപ്പം ഒരേ മുറിയിൽ സൌകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് ജീവനക്കാരൻ്റെ ശല്യം ആരംഭിച്ചത്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ രാത്രി പതിനൊന്ന് മണിയോടെ യുവതിയെ ആളൊഴിഞ്ഞ ആശുപത്രിയുടെ നാലാം നിലയിലേക്ക് ലിഫ്റ്റിൽ കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് അശ്വിൻ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇതോടെ ഭയന്നുപോയ യുവതി കോണിപ്പടി വഴി താഴെയിറങ്ങാൻ ശ്രമിച്ചെങ്കിലും അവിടെ ഫർണിച്ചറുകൾ നിരത്തി വഴി അടച്ചിരുന്നതിനാൽ ലിഫ്റ്റിൽ കയറി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്തു.
content highlights: rape attempt against the covid patient in a private medical college Kozhikode