ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയം; രണ്ടു പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്ന് ഇവരെ പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

പിടിയിലായവര്‍ തിങ്കളാഴ്ച്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Content Highlight: Delhi Police arrested 2 Jaish-e-Muhammad terrorists