ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ പി യോഹന്നാനോട് ചോദ്യം ചെയ്യലിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച്ച കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എല്ലാ സ്ഥാപനങ്ങളിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത നിന്ന് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചര്‍ച്ചിന്റെ കീഴില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ആദായ നികുതി വകുപ്പിന്റ കണ്ടെത്തല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ചര്‍ച്ചില്‍ എത്തി ചേര്‍ന്നത് 6000 കോടി രൂപയുടെ സഹായമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയല്‍ എസ്റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിര്‍ണായക രേഖകളും ഇതുവരെ നടന്ന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ പണം തുക മാറ്റി ചെലവഴിച്ചതായും സംഘം കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Income Tax Department send notice to K P Yohannan