കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. രണ്ട് മാസം മുൻപേ ഇക്കാര്യം കെ എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ എം എബ്രഹാം വിശദീകരിച്ചു. വിശ്രമ ജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 31 ന് ആണ് സിഇഒ പദവിയുടെ കാലാവധി അവസാനിക്കുന്നത്. ഇതിനിടെയാണ് കെ എം എബ്രഹാമിന്റെ രാജി. കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്ത കാലത്തായി ഉയർന്നു കൊണ്ടിരിക്കുന്നത്.
കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കോടി വീശിയത് ആർഎസ്എസ് ആണെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. കൂടാതെ ഗൂഢാലോചനയിൽ മാത്യൂ കുഴലനാടനും പങ്കുണ്ടെന്ന് മന്ത്രി ആരോപിച്ചു. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിന് പച്ചക്കൊടി വീശിയത് റാം മാധവാണ്. ഗൂഢാലോചനയുടെ ഭാഗമാണ് കെപിസിസി പ്രസിഡൻ്റെ മാത്യു കുഴലനാടൻ. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യു കുഴലനാടൻ പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപെട്ടു.
Content Highlights; kifbi CEO declares resignation