നിയമ സഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസകിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ഒരു മന്ത്രിസത്യപ്രതിജ്ഞാ ലംഘനവും ഭരണ ഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.ഒരു മന്ത്രി നിയമ സഭയെ അവഹേളിച്ചിരക്കുന്നു എന്നത് ചോദ്യം ചെയ്യേണ്ടതാണെന്നും ഒറിജിനലും കരടും കണ്ടാൽ തിരിച്ചറിയാത്ത ആളാണൊ ധമന്ത്രി എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
തോമസ് ഐസക് രാജി വെക്കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു. അഴിമതിയും കൊള്ളയും മറക്കാനാണ് ധനമന്ത്രി കള്ളം പറയുന്നത്. മസാല ബോണ്ടിൽ ആർക്കൊക്കെ കമ്മീഷൻ കിട്ടിയെന്ന് ഐസക് പറയണമെന്നും മസാല ബോണ്ടുകൾ സുതാര്യമല്ലെന്നും മസാല ബോണ്ട് വഴി നടന്നത് കള്ളക്കച്ചവടമാണെന്നും ചെന്നിത്തല ആരോപിച്ചു.
‘വൻകിട പദ്ധതിക്ക് ആരും എതിരല്ല. വൻകിട പദ്ധതിയുടെ കീഴിൽ അഴിമതിയും കമ്മീഷനടിയും നടക്കുന്നത് അംഗീകരിക്കാനാകില്ല. കിഫ്ബിക്ക് മുൻപും ഇവിടെ വൻകിട പദ്ധതികൾ നടന്നിട്ടുണ്ട്. ശിവശങ്കർ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി ശിവശങ്കറേയും സംരക്ഷിക്കുന്നു. ഈ കൂട്ടുകച്ചവടം കുറെ നാളായി സംസ്ഥാനത്ത് നടക്കുകയാണ്. ഇതിന് വളമിടാൻ വേണ്ടിയാണ് കേന്ദ്ര ഏജൻസികളെ സർക്കാർ വിമർശിക്കുന്നത്. കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണ്. ശിവശങ്കർ നടത്തിയ മറ്റ് ഇടപാടുകളും സ്വഭാവികമായി അന്വേഷിക്കേണ്ടെന്നും അദ്ധേഹം ചോദിച്ചു. അപ്പോൾ അതെല്ലാം സർക്കാർ വികസന പ്രവർത്തനങ്ങളെ തടയാനാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി രംഗത്ത് എത്തുന്നത്. മയക്കു മരുന്ന് കേസിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കു്നില്ല. പാർട്ടി സെക്രട്ടറിയെ സംരക്ഷിക്കാനായിരുന്നു ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്. അന്വേഷണത്തെ ധീരമായി നേരിടുകയാണ് വേണ്ടത്. അതിന് പകരം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്നും’ ചെന്നിത്തല പരിഹസിച്ചു.
Content Highlights; Ramesh Chenithala demands Thomas Isac resignation