ശിവസേനയിൽ ഹിന്ദുത്വവാദികളുടേതാണ്, എന്നാൽ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കാറില്ല; സഞ്ജയ് റാവത്ത്

Shiv Sena remains a Hindutva party, will not play Hindutva politics: Sanjay Raut

ശിവസേന എല്ലാക്കാലത്തും ഹിന്ദുത്വവാദം ഉയർത്തുപിടിക്കുന്ന പാർട്ടിയാണെന്ന് സഞ്ജയ് റാവത്ത്. ശിവസേനയും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സഞ്ജയ് റാവത്തിൻ്റെ പ്രസ്താവന. ഹിന്ദുത്വം തെളിയിക്കാൻ മറ്റൊരു പാർട്ടിയുടേയും സർട്ടിഫിക്കേറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 

ഹിന്ദുത്വത്തിന് കാവലായി ശിവസേന എന്നുമുണ്ടാകും. ഞങ്ങളെന്നും ഹിന്ദുത്വവാദികളാണ്. അതുവെച്ച് ചില പാർട്ടികളെപ്പോലെ രാഷ്ട്രീയം കളിക്കാറില്ല. എപ്പോഴൊക്കെ രാജ്യത്തിന് ആവശ്യം വരുന്നുവോ അന്ന് ശിവസേന ഉണ്ടാകും. അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ അടച്ചിടലിന് ശേഷം മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. നവംബർ 16ന് മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ തുറന്നുകൊടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹിന്ദുത്വത്തിൻ്റെ വിജയമാണെന്ന് ബിജെപി പറഞ്ഞിരുന്നു.

എന്നാൽ ഇതാരുടേയും വിജയവും പരാജയവും അല്ലെന്നും ആരാധനാലയങ്ങൾ അടച്ചിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തിലെ വിജയവും പരാജയവും പ്രധാനമന്ത്രി തന്നെ ഇവർക്ക് പറഞ്ഞുകൊടുക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 

content highlights: Shiv Sena remains a Hindutva party, will not play Hindutva politics: Sanjay Raut