“പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല, സ്കൂളെല്ലാം ഹൈടെക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം”; എൽഡിഎഫിന് വോട്ടു തേടി മുകേഷ്

MLA Mukesh election Kerala

കേരളം ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളേയും കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും ശക്തമായിരിക്കുകയാണ്. തന്റെ സ്വന്തം പാർട്ടിക്കായി വോട്ട് തേടി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് എം.എൽ.എയും നടനുമായ മുകേഷ്. പെന്‍ഷന്‍ മുടങ്ങിയിട്ടില്ല, റേഷന്‍ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല, സ്‌കൂളെല്ലാം ഹൈടെക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം?,ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….
റേഷന്‍ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം മുടങ്ങിയിട്ടില്ല!………..
കറന്റ് കട്ടായിട്ടില്ല!……………….
ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..
സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….
പൊതുമേഖലയെല്ലാം ലാഭത്തിലായി!……….
പാവങ്ങള്‍ക്കെല്ലാം വീടുമായി………..

പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?
വികസന വിസ്മയങ്ങളും തുടരണ്ടേ …………….?

vote for ldf

Content Highlights; MLA Mukesh election Kerala