ടോമും ജെറിയും വെള്ളിത്തിരയിലേക്ക്; ആനിമേഷൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ട് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ്

കാർട്ടൂൺ കഥാപാത്രങ്ങളായ ടോമും ജെറിയും വെള്ളിത്തിരയിലേക്ക്. ലെെവ് ആക്ഷൻ-ആനിമേഷൻ രൂപത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ നിർമ്മാതാക്കളായ വാർണർ ബ്രദേഴ്സ് പിക്ച്ചേഴ്സ് പുറത്തുവിട്ടു. വില്യം ഹന്നയും ജോസഫ് ബാർബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുൻനിർത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടീം സ്റ്റോറി ആണ്. ന്യൂയോർക്ക് നഗരത്തിലെ ആഡംബര ഹോട്ടലിൽ നടക്കുന്ന ടോമിൻ്റേയും ജെറിയുടേയും യുദ്ധമാണ് സിനിമയുടെ പ്രമേയം. 

ക്ലോയി ഗ്രേസ്, ഫോബ് ഡെലനി, മെെക്കൽ പെന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. കെവിൻ കൊസ്റ്റെല്ലോ രചന നിർവഹിക്കുന്നു. 2021 മാർച്ച് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇതിന് മുമ്പും ടെലിവിഷൻ കഥാപാത്രങ്ങളായ ടോമും ജെറിയും സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 13 സിനിമകളിൽ ഇവരെ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. 1992ൽ പുറത്തിറങ്ങിയ ടോം ആൻഡ് ജെറി: ദി മൂവിയാണ് ഇവരെ ആസ്പദമാക്കി അവസാനമിറങ്ങിയ ചിത്രം. 29 വർഷങ്ങൾക്ക് ശേഷമാണ് ടോമും ജെറിയും വീണ്ടും ബിഗ് സ്ക്രീനിലേക്ക് വരുന്നത്. 

content highlights: Tom And Jerry Trailer Will Bring Back A Flood Of Childhood Memories