സ്ഥാനാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ കടുത്ത ശിക്ഷ; ആറ് മാസം വരെ തടവ്

Online election campaign protocols and actions

സ്ഥാനാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ കടുത്ത ശിക്ഷയുണ്ടാകും. പ്രചാരണത്തിൻ്റെ തുടക്കം മുതൽ വോട്ടെടുപ്പ് ദിവസം വരെയുള്ള ഓൺലെെൻ സന്ദേശങ്ങളും ക്യാമ്പെയിനുകളും പരിശോധിക്കാൻ സെക്ടറൽ ഓഫിസർമാരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. റവന്യൂ വകുപ്പിലെ ഓഫീസർമാരായിരിക്കും സെക്ടറൽ ഓഫിസർമാർ. 

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമല്ലാത്ത പ്രചാരണങ്ങൾ ഉണ്ടായാൽ ആദ്യം പൊലീസിനെ അറിയിക്കണമെന്നും ഇവർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ പൊതു സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള പ്രചാരണവും പാടില്ല. വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ആറുമാസം തടവും 2000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയാണ് ശിക്ഷ.

പ്രചാരണം സംബന്ധിച്ച തർക്കങ്ങൾ ചർച്ച ചെയ്ത് തീർക്കുക, പോളിങ് സ്റ്റേഷനിലെ ആവശ്യങ്ങൾ പരിഹരിക്കുക, വോട്ടെടുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കുക എന്നിവയും സെക്ടറൽ ഓഫീസറുടെ ചുമതലയാണ്. അസിസ്റ്റൻ്റ് കളക്ടർ, ഡപ്യൂട്ടി കളക്ടർ, സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല സ്ക്വാഡുകളും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും അനുബന്ധ വിഷയങ്ങളുടേയും നിയമ സാധുത പരിശോധിക്കും. 

content highlights: Online election campaign protocols and actions