ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവര്‍ട്ട് അര്‍ഹനായി. സ്കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ‘ഷഗ്ഗി ബെയിന്‍’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഡഗ്ലസ് സ്റ്റുവര്‍ട്ട് ഉള്‍പ്പെടെ ഇത്തവണത്തെ ചുരുക്കപട്ടികയില്‍ ആറ് പേരാണ് ഇടം പിടിച്ചിരിക്കുന്നത്. അവ്നി ദോശിയുടെ ‘ബന്‍ട് ഷുഗര്‍’. ബ്രാന്‍ഡന്‍ ടെയ്ലറുടെ റിയല്‍ ലൈഫ്, ഡയന് കുക്കിന്റെ ‘ദി ന്യൂ വൈള്‍ഡര്‍നെസ്’, സിസി ഡാന്ഗെറമ്ബായുടെ ‘ദിസ് മോണുബള്‍ ഡേ’, മാസ മെന്‍ഗിസ്തെയുടെ ‘ദി ഷാഡോ കിങ്’ എന്നിവയായിരുന്നു പട്ടികയില്‍ ഇടം നേടിയ മറ്റ് കൃതികള്‍.
നവംബര്‍ 17ന് നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ് പുസ്തക പ്രകാശനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്കോട്ട് പൗരന്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് പുരസ്കാര തുക.
Content Highlight: Booker Prize 2020: Douglas Stuart’s novel Shuggie Bain wins