റെക്കോർഡ് തുകയ്ക്ക് ഒ ടി ടി റിലീസിനൊരുങ്ങി ദുൽഖർ സൽമാൻ്റെ കുറുപ്പ്

Dulquer Salman movie kuruppu releasing on ott

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം റെക്കോർഡ് തുകയ്ക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് കുറുപ്പ് ഒ ടി ടി റിലീസിന് ഒരുങ്ങുന്നത്. ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ മുതൽമുടക്ക് 40 കോടിയാണ്. സെക്കൻ്റ് ഷോ, കൂതറ എന്നീ സിനിമകൾക്ക് ശേഷമാണ് ശ്രീനാഥ് കുറുപ്പ് ഒരുക്കുന്നത്. 

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിസും എം സ്റ്റാർ എൻ്റർടെെൻമെൻ്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറിപ്പിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മുത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷെെൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. 

കേരളം, അഹമ്മദാബാദ്‌, ബോംബെ, ദുബായ്, മാംഗ്ലൂർ, മെെസൂർ എന്നിവിടങ്ങളിലായി ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.  ജിതിൻ കെ ജോസിൻ്റേതാണ് കഥ. ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

content highlights: Dulquer Salman movie kuruppu releasing on ott