കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്സസ് പണിമുടക്കിലേക്ക്

kgna decide to strike over cut off day

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്സസ് പണിമുടക്കിലേക്ക്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്കരിക്കാനാണ് തീരുമാനം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നഴ്സുമാർക്ക് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിൻവലിച്ചതാണ് പ്രതിഷേധത്തിന് കാരണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ അവധി പിൻവലിച്ചു കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്നാണ് നഴ്സസസ് അസോസിയേഷൻ ആരോപിച്ചത്. ഉത്തരവിൽ സർക്കാർ ഇടപെടൽ വേണമെന്നും നഴ്സസിന് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്സസിനെ നിയമിക്കാൻ തയ്യാറാകണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു വ്യക്തമാക്കി.

Content Highlights; kgna decide to strike over cut off day