ഓക്സ്ഫോർഡ് വാക്സിൻ രണ്ട് ഡോസിന് 1000 രൂപ; ഏപ്രിലിൽ ഇന്ത്യയിൽ ലഭ്യമാകും

Oxford Vaccine Likely By April 2021, ₹ 1,000 For 2 Doses: Adar Poonawalla

ഓക്സ്ഫോർഡ് വാക്സിൻ അടുത്ത വർഷം ഏപ്രിലോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾക്ക് പരമാവധി 1000 രൂപയ്ക്ക് നൽകാൻ കഴിയുമെന്ന് സിറം ഇന്ത്യ സി.ഇ.ഒ അദർ പൂനവല്ല പറഞ്ഞു. 2024 ഓടെ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഇന്ത്യക്കാർക്കും കുത്തിവെയ്പ്പ് എടുക്കാൻ രണ്ടോ മൂന്നോ വർഷങ്ങൾ വേണ്ടിവരും. ബജറ്റ്, വാക്സിൻ, ലോജിസ്റ്റിക്, അടിസ്ഥാന സൌകര്യങ്ങൾ, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താൽപര്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും 90 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ സാധിക്കുക. അദ്ദേഹം വ്യക്തമാക്കി.

ഓക്സ്ഫോർഡ് അസ്ട്രസെനക വാക്സിൻ പ്രായമായവരിൽ പോലും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്രകാലത്തേയ്ക്ക് വാക്സിൻ പ്രതിരോധ സംരക്ഷണം നൽകുമെന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പ്രതികൂല സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗ പ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളിൽ പുറത്തുവരുമെന്നും പൂനവല്ല പറയുന്നു. 

content highlights: Oxford Vaccine Likely By April 2021, ₹ 1,000 For 2 Doses: Adar Poonawalla