വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ കോടതി ഉത്തരവ്

Vk Ibrahimkunju undergo a medical examination

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്ഷോർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശവും നൽകിയിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും അതു കൊണ്ട് ആശുപത്രിയിൽ നിന്നും മാറ്റാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ വിജിലൻസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ മാറ്റമെന്നാവശ്യപെട്ട് അപേക്ഷ നൽകുകയായിരുന്നു. ഇത് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യ പരിശോധന നടത്താനും ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Content Highlights; Vk Ibrahimkunju undergo a medical examination