യൂട്യൂബ് റിവൈൻഡ് വീഡിയോ 2020 ഇത്തവണ ഉണ്ടാകില്ലെന്ന് അറിയിച്ച് യൂട്യൂബ്

youtube cancel year ending rewind video 2020

യൂട്യൂബ് റിവൈൻഡ് വീഡിയോ 2020 ഇത്തവണ ഉണ്ടാകില്ലെന്ന് അറിയിച്ച് യൂട്യൂബ്. ഇത്തവണ റീവൈൻഡ് ചെയ്യുന്നത് സുഖകരമല്ലെന്ന് വാർത്താ കുറിപ്പിൽ യൂട്യൂബ് വ്യക്തമാക്കി. 2010 മുതലായിരുന്നു ജനപ്രിയമായ വീഡിയോകൾ എല്ലാം കോർത്തിണക്കി കൊണ്ട് എല്ലാ വർഷാവസാനവും യൂട്യൂബ് റിവൈൻഡ് വീഡിയോ വർഷാവസാനത്തോടെ പുറത്തിറക്കിയിരുന്നത്.

എന്നാൽ 2020 പ്രത്യേക വർഷമായതിനാൽ ഇത്തവണ റിവൈൻഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ് എന്നായിരുന്നു യൂട്യൂബ് അറിയിച്ചത്. യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ എത്തിയ വർഷമാണ് 2020. ട്രെൻഡിങായ നിരവധി വീഡിയോകളും ഈ വർഷം ഉണ്ടായിരുന്നു. നിരവധി പേർ ഈ വർഷം രസകരമായ വീഡിയോകളിലൂടെ ആളുകൾക്ക് സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്. നിങ്ങൾ ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് അറിയിച്ചു.

പ്രമുഖരേയും മറ്റും ഉൾപെടുത്തി വലിയ രീതിയിലായിരുന്നു പലപ്പോഴും ഗൂഗിൾ നിയന്ത്രണത്തിലുള്ള യൂട്യൂബ് റീവൈൻഡ് വീഡിയോ ചെയ്യാറുള്ളത്. എന്നാൽ അതേസമയം തന്നെ മോണറ്റൈസേഷൻ ഇല്ലാത്ത വീഡിയോകളും യൂട്യൂബ് പരസ്യങ്ങൾ പ്രവർത്തിപ്പിക്കാൻ ആരംഭിക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

Content Highlights; youtube cancel year ending rewind video 2020