പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റി; പുതിയ സംഘത്തിന് ചുമതല

new investigation team formed by replacing I G Sreejith in Palathayi Case

കണ്ണൂർ പാലത്തായിയിൽ നാലാം ക്സാസുകാരിയെ അധ്യാപകനായ ബിജെപി നേതാവ് ലെെംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണ സംഘത്തെ മാറ്റി. ക്രെെംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡി.വെെ.എസ്.പി രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. 

ഐജി ശ്രീജിത്തിൻ്റെ അന്വേഷണ സംഘത്തിൽ വിശ്വസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി കോടതി പരിഗണിച്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലുള്ള ആരും തന്നെ പുതിയ സംഘത്തിൽ ഉണ്ടാവരുതെന്നും കോടതി നിർദേശിച്ചിരുന്നു. 

പദ്മരാജന് അനുകൂലമായി ഐജി ശ്രീജിത്ത് സംസാരിക്കുന്ന ഫോൺ ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് ഐജി ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു. നേരത്തെ പ്രതി പത്മരാജന് ഹെെെക്കോടതി ജാമ്യം അനുവദിച്ചതും രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. 

content highlights: new investigation team formed by replacing I G Sreejith in Palathayi Case