തമിഴ്നാട്ടിൽ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു; സംഭവം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ

Poster attack against Amit Shah in Chennai

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ സന്ദർശത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു. ചെന്നെെയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ലക്കാർഡ് ദേഹത്ത് വീണില്ല. പ്ലക്കാർഡ് എറിഞ്ഞ ആളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെന്നെെ എയർപോർട്ടിന് പുറത്തുള്ള ജിഎസ്ടി റോഡിലൂടെയാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ നടന്നത്. 

രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് അമിത് ഷാ തമിഴ്നാട്ടിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്. എംജിആറിൻ്റേയും ജയലളിതയുടേയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നെെയിലെത്തിയത്. 

content highlights: Poster attack against Amit Shah in Chennai