നോം ചോംസ്കിയുടേയും വിജയ് പ്രസാദിൻ്റേയും പരിപാടികൾ റദ്ദ് ചെയ്യ് ടാറ്റ് ലിറ്ററേച്ചർ ലെെവ് ഫെസ്റ്റ്

tata lit live fest cancels discussion featuring Noam Chomsky and Vijay Prashad

ടാറ്റ ലിറ്ററേച്ചർ ലെെവ് ഫെസ്റ്റിവലിൽ നിന്ന് നോം ചോസ്കിയുടേയും വിജയ് പ്രസാദിൻ്റെയും ചർച്ച റദ്ദാക്കി. വെള്ളിയാഴ്ച രാത്രി 9 മണിയ്ക്കായിരുന്നു നോം ചോസ്കിയുടേയും വിജയ് പ്രസാദിൻ്റെയും ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് ചർച്ച റദ്ദ് ചെയ്തതായി സംഘാടകർ അറിയിക്കുകയായിരുന്നു. അപ്രതീക്ഷിത കാരണങ്ങൾ കാരണം ചർച്ച റദ്ദാക്കുന്നുവെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറഞ്ഞത്.

തുടർന്ന് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഇരുവരും പ്രസ്താവന ഇറക്കി. ഫെസ്റ്റിവൽ ഡയറക്ടറായ അനിൽ ധർക്കറും ടാറ്റയും തങ്ങളുടെ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഇത് സെൻസർഷിപ്പിൻ്റെ ഭാഗമാണോ എന്ന് ചോദിക്കാൻ മാത്രമെ നമുക്ക്  സാധിക്കു. നോം ചോസ്കിയും വിജയ് പ്രസാദും പ്രതികരിച്ചു. 

content highlights: tata lit live fest cancels discussion featuring Noam Chomsky and Vijay Prashad