ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ബാറുടമ ബിജു രമേശ്. കെ. എം. മാണിക്കെതിരായ കേസ് പിൻവലിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെ.എം. മാണി വീട്ടിലെത്തി കണ്ടതോടെ ഇവർ നിലപാട് മാറ്റി. കേസ് ഒത്തുതീർപ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തല കാല് പിടിച്ച് സംസാരിക്കുന്ന രീതിയിൽ പറഞ്ഞത് കൊണ്ടാണ് ബാർ കോഴ കേസിലെ രഹസ്യ മൊഴിയിൽ നിന്നും ഒഴിവാക്കിയതെന്നും ബിജു രമേശ് പറഞ്ഞു. രഹസ്യമൊഴി നൽകുന്നതിന് തലേദിവസം രമേശ് ചെന്നിത്തലയുടെ ഭാര്യ ഫോൺ ചെയ്തു. ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. പിന്നാലെ സുഹൃത്തിൻ്റെ ഫോണിൽ നിന്ന് ചെന്നിത്തലയും വിളിച്ച് സംസാരിച്ചിരുന്നു.
ബാർ കോഴ കേസിൽ മൊഴി നൽകിയപ്പോൾ രമേശ് ചെന്നിത്തല അടക്കം എല്ലാവരുടേയും പേര് പറഞ്ഞിരുന്നു. കോൺഗ്രസിൻ്റെ 36 പേരുടെ സ്വത്തുക്കളുടെ രേഖകൾ കെെവശമുണ്ട്. ഇക്കാര്യം കെെയ്യിലിരിക്കട്ടെ എന്നാണ് കോടിയേരി പറഞ്ഞത്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
content highlights: Biju Ramesh against Pinarayi Vijayan, Ramesh Chennithala in Bar Case