വാട്സാപ്പ് മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെത്തി; ഉപയോഗിക്കേണ്ടത് ഇങ്ങനെ 

WhatsApp Disappearing Messages goes live in India, here is how to use it

വാട്സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങി. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകും. അപ്രത്യക്ഷമാകുന്ന മെസേജ് ഫീച്ചർ ഓപ്റ്റ്-ഇൻ ഫീച്ചറാണ്. ഇത് ഓണായിരിക്കുമ്പോൾ അയച്ച സന്ദേശം ഏഴ് ദിവസത്തിന് ശേഷം ഇല്ലാതാകും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾക്കും ഈ ഫീച്ചർ ലഭ്യമാകും. 

ഈ ഫീച്ചർ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങൾ ഏഴ് ദിവസത്തിന് ശേഷമായിരിക്കും അപ്രത്യക്ഷമാവുക. ഈ ഫീച്ചർ വരുന്നതിന് മുമ്പ് അയച്ചതോ  ലഭിച്ചതോ ആയ സന്ദേശങ്ങൾക്ക് ഇത് ബാധകമാവില്ല. ഒരോ ചാറ്റിനും ഈ ഫീച്ചർ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യാം. 

ഫീച്ചർ ഉപയോഗിക്കേണ്ടത് ഇങ്ങനെ

  • വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക
  • വാട്സാപ്പിൻ്റെ ചാറ്റ് വിൻഡോ തുറക്കുക
  • കോൺടാക്റ്റ് നെയിമിൽ ടാപ് ചെയ്യുക.
  • അപ്രത്യക്ഷമാകുന്ന സന്ദേശം ഫീച്ചർ ഓണാക്കുക.

content highlights: WhatsApp Disappearing Messages goes live in India, here is how to use it