സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. ഒരു ദിവസം 50 ശതമാനം പേർ എന്ന രീതിയിലാണ് ഹാജരാകേണ്ടത്. വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ജനുവരിയോട് കൂടി പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള കുട്ടികൾ എത്തുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
ഇതുവരെ നടന്ന ഡിജിറ്റൽ ക്ലാസുകൾ പത്താം ക്സാസിന് ജനുവരി 15ന് മുൻപും പന്ത്രണ്ടാം ക്സാസിന് ജനുവരി 30ന് മുമ്പും പൂർത്തിയാക്കണം. സ്കൂൾ തുറന്നാൽ പ്രാക്ടിക്കൽ ക്സാസും റിവിഷൻ ക്സാസുകളും ഉണ്ടാവും. ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങളായിരിക്കും ഡിസംബർ 17 മുതൽ അധ്യാപകർ നടത്തുക.
content highlights: 10,+2 teachers asked to come to school from December 17