അബുദാബി: യുഎഇയുടെ 48-ാം ദേശീയ ദിനത്തില്‍ 628 തടവുകാര്‍ക്ക് ആശ്വാസമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് രാജ്യത്തെ ജയിലില്‍ കിടക്കുന്നവരെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കാനും യുഎഇ തീരുമാനിച്ചു.
വിവിധ കുറ്റങ്ങളുടെ പേരില്‍ യുഎഇ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പുതിയ ജീവിതം ജീവിതം തുടങ്ങാനും അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനും ലക്ഷ്യമിട്ടുള്ളതാണ് പ്രസിഡന്റിന്റെ തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ച്ച വെച്ചവരാണ് നിലവനില്‍ മോചിതരാകുന്നത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും 49 തടവുകാര്‍ക്ക് മാപ്പ് നല്‍കികൊണ്ട് ഉത്തരവിട്ടിട്ടുണ്ട്.
Content Highlight: UAE President pardons 628 prisoners ahead of National Day